സ്റ്റാമ്പ് ആക്ട് 33 വകുപ്പ് അനുസരിച്ച് ഒരു പബ്ലിക് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ തെളിവിനായി ഹാജരാക്കപ്പെടുന്ന ആധാരത്തിൽ ആവശ്യമായ മുദ്ര ചുമത്തിയിട്ടില്ലെങ്കിൽ അത് ഇമ്പൗണ്ട് ചെയ്യേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആ വിഭാഗം ഏത്?
A. വില്ലേജ് ഓഫീസർ
B. പോലീസ് ഉദ്യോഗസ്ഥൻ
C. കൃഷി ഓഫീസർ
D. പഞ്ചായത്ത് സെക്രട്ടറി
B. പോലീസ് ഉദ്യോഗസ്ഥൻ
ഒരു വിലയാധാരം 01/01/2023 ന് എഴുതി ഒപ്പിട്ട് 10/01/2023 ന് ഹാജരാക്കി. അത് 12/03/2023 നാണ് രജിസ്റ്റർ ചെയ്തത്. ഈ ആധാരം പ്രാബല്യത്തിൽ വരുന്നത് ഏത് തീയതി മുതൽ?
ഉത്തരം : 01/01/2023 ന്. അതായത്, ഒപ്പിട്ട തീയതി മുതൽ.
(Refer Sec 47)
ചിട്ടിയുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഉപദേശം നൽകാൻ അധികാരമുള്ള സ്ഥാപനം ഏത്?
A Registrar of Companies
B Reserve Bank
C Central Government
D Securities and Exchange Board of India
Answer: B
Section 73
മാര്യേജ് ഓഫീസർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ട അധികാരി ആര്?
Registrar General of Births, Deaths, & Marriages
[Rule 16 of The Kerala Special Marriage Rules, 1958] Director of Panchayath is acting as above.
ജില്ലാ ആസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫീസ് ഉണ്ടെങ്കിലും ജില്ലാ രജിസ്ട്രാർ ഓഫീസും എ.എസ്.ആർ. ഓഫീസും പ്രവർത്തിക്കുന്നത് മറ്റൊരു സ്ഥലത്താണ്. ഏത് ജില്ലയിലാണ് ഇങ്ങനെ ഓഫീസ് പ്രവർത്തിക്കുന്നത്?
ഉത്തരം: കണ്ണൂർ. കണ്ണൂർ ജി.റ. ഓഫീസും എ.എസ്.ആർ ഓഫീസും തലശ്ശേരിയിലാണ്.
45എ വകുപ്പ് പ്രകാരം, മതിയായ ഫെയർവാല്യൂ കണക്കാക്കിയിട്ടില്ല എന്ന കാരണത്താൽ ബന്തവസ്സു ചെയ്ത ഒരാധാരത്തിന്മേൽ സ.ര.യുടെ ഉത്തരവിനെതിരായുള്ള അപ്പീലിൽ കളക്ടർ കക്ഷിക്ക് അനുകൂലമായി വിധിച്ചു. കളക്ടറുടെ ഉത്തരവ് ഗസറ്റിൽ പരസ്യം ചെയ്തു വരുന്നതിനു മുന്നേ തന്നെ സ.ര രജിസ്ട്രേഷൻ പൂർത്തിയാക്കി. നടപടി ശരിയോ തെറ്റോ?
ഉത്തരം : ശരിയായ നടപടിയാണ്. കേ.മു.നി. 45എ(4) പ്രകാരമുള്ള അപ്പീലിന്മേലുള്ള കളക്ടറുടെ ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്ന് വ്യവസ്ഥയില്ല.
See Rule 8(3) of The Kerala Stamp (Fixation of Fair Value of Land) Rules 1995 also.
100 രൂപയിൽ കൂടുതൽ മൂല്യമുള്ളതും വസ്തുകൈമാറ്റം ഉൾപ്പെടുന്നതുമായ എല്ലാ ആധാരങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് 17(1)(ബി) വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ മൂല്യം 100 രൂപയിൽ കുറവാണെങ്കിലും ഒരു പ്രത്യേക സ്വഭാവമുള്ള വസ്തുകൈമാറ്റം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏത് ഇനം?
ഉത്തരം : ദാനം
(Refer Sec 17(1)(a))
ഭാഗ്യലക്ഷ്മി ചിട്ട് ഫണ്ട്സ് എന്ന സ്ഥാപനം ആദ്യമായി ഒരു ചിട്ടി തുടങ്ങുന്നതിനായി സമർപ്പിച്ച മുൻകൂർ അനുമതിക്കുള്ള അപേക്ഷ സെക്ഷൻ ക്ലർക്ക് ശ്രീമതി. മീനുവിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ രജിസ്ട്രാർ അനുവദിച്ചില്ല. പാവം ഭാഗ്യലക്ഷ്മി അപ്പീലുമായി ഇനി ആരെയാണ് സമീപിക്കേണ്ടത്?
A Registrar of Chits
B High Court
C State Government
D District Court
Answer : C
S.4(5)
Time Limit - 30 days
വിവരാവകാശ നിയമത്തിന് സമാനമായ നിയമം 1776 ലാണ് ലോകത്താദ്യമായി നിലവിൽ വന്നത്. അത് ഏത് രാജ്യത്തായിരുന്നു?
ഉത്തരം : സ്വീഡൻ
കേരളത്തിലെ വളരെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവിടെയെത്തുന്ന ഭക്തജനങ്ങൾക്കായി എല്ലാ വർഷവും വൃശ്ചികമാസം 6 ന് കേരളത്തിലെ ഒരു സബ് രജിസ്ട്രാറാഫീസിലെ ജീവനക്കാരുടെ വക അന്നദാനം നടത്തി വരുന്നു. ഏതാണ് ആ ഓഫീസ്?
ഉത്തരം : ഓച്ചിറ
പണ്ട് ഓഫീസിൽ സ്ഥാപിച്ചിരുന്ന ഒരു നേർച്ചപ്പെട്ടിയിൽ സമാഹരിക്കപ്പെടുന്ന തുക കൊണ്ടാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഓച്ചിറ ഓഫീസിൽ നിലവിലുള്ള ജീവനക്കാരും മുമ്പ് ജോലി ചെയ്തിരുന്ന ജീവനക്കാരും ഒത്തൊരുമിച്ചാണ് ഈ സൽക്കർമ്മം നിർവഹിച്ചു വരുന്നത്.
ലുലു മാൾ ഉടമ എം.എ. യൂസഫ് അലി തന്റെ ഉടമസ്ഥതയിൽ പുതുനഗരം വില്ലേജിലുള്ള വസ്തു 46,500 കുവൈറ്റ് ദിനാറിന് ഫിറോസ് മുഹമ്മദ് എന്ന ആൾക്ക് വില കൊടുത്തു. 15.11.2022-ന് എഴുതി ഒപ്പിട്ട വിലയാധാരം 16.11.2022-ന് രജിസ്ട്രേഷന് കൊടുവായൂർ സ.റ.യിൽ ഹാജരാക്കി. ആധാരത്തിൽ തുക കുവൈറ്റ് ദിനാറിൽ കാണിച്ചിരിക്കുന്നു എന്ന കാരണം പറഞ്ഞ് സ.റ. രജിസ്ട്രേഷൻ നടത്താൻ വിസ്സമ്മതിച്ചു. സ.റ.യുടെ നടപടി ശരിയാണോ?
ഉത്തരം: നടപടി ശരിയല്ല
Sec 20 Kerala Stamp Act
ചോദ്യത്തിൽ സൂചിപ്പിച്ചത് പോലെ വിദേശ കറൻസിയിൽ പ്രതിഫല തുക രേഖപ്പെടുത്തി ആധാരം രജിസ്ട്രേഷന് ഹാജരാക്കിയാൽ മേൽ തുകയെ കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച വിനിമയ നിരക്ക് അനുസരിച്ച് രൂപയിലേക്ക് മാറ്റിയ തുകയ്ക്ക് വേണം മുദ്രവിലയും ഫീസും നിർണ്ണയിക്കേണ്ടത്. ടി ആധാരത്തിലെ തീയതിയിലെ വിനിമയനിരക്ക് അനുസരിച്ചാണ് രൂപയിലുള്ള മൂല്യം കണക്കാക്കേണ്ടത്.
ശ്രീമതി സൗമ്യ കോട്ടായി സബ് രജിസ്ട്രാറായപ്പോൾ വീട് വയ്ക്കാനായി തന്റെ അധികാരാതിർത്തിയിൽ തന്നെ ഉൾപ്പെട്ട 10 സെന്റ് സ്ഥലം 20 ലക്ഷം രൂപ വില കൊടുത്ത് വാങ്ങി എന്ന് സങ്കൽപ്പിക്കുക. അത് സംബന്ധിച്ച ആധാരം തന്റെ മുമ്പാകെ തന്നെ രജിസ്ട്രേഷനായി ഹാജരാക്കപ്പെട്ടപ്പോൾ ആ ആധാരം താൻ രജിസ്റ്റർ ചെയ്യാൻ പാടുണ്ടോ എന്ന് ഒരു സംശയം?
സംശയം ന്യായമാണോ? ആണെങ്കിൽ, പിന്നെ ആ ആധാരം ആര് രജിസ്റ്റർ ചെയ്യും?
ഉത്തരം : രജിസ്റ്റർ ചെയ്യാൻ പാടില്ല. Sec 30 (1) പ്രകാരം ജില്ലാ രജിസ്ട്രാരാണ് രജിസ്റ്റർ ചെയ്യേണ്ടത്. [Rule 194]
ഗീതു ഒരു ചിട്ടിയിൽ ചേർന്നെങ്കിലും ജീവിതപ്രാരാബ്ധം കൊണ്ട് ചില തവണകൾ അടക്കാൻ സാധിച്ചില്ല. ആ ചിട്ടി ഇതേവരെ ഗീതു വിളിച്ചിട്ടുണ്ടായിരുന്നില്ല. ആ സ്ഥിതിക്ക്, കുടിശ്ശിക തീർക്കണമെങ്കിൽ എത്ര ശതമാനം പലിശ കൊടുക്കേണ്ടി വരും?
A 5%
B 12%
C 14%
D As provided for in the chit agreement
Answer: B
R.19(5)
നോർത്ത് ഇന്ത്യയിൽ വിവരാവകാശ പ്രവർത്തകരെ പോലെയുള്ളവരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം അക്രമങ്ങളിൽ നിന്ന് വിവരാവകാര പ്രവർത്തകർക്കും, അഴിമതി വിരുദ്ധ പ്രവർത്തകർക്കും മറ്റും സംരക്ഷണം നൽകാൻ ഇന്ത്യയിൽ ഒരു നിയമം 2014 ൽ ഉണ്ടാക്കിയിട്ടുണ്ട്.
ആ നിയമത്തിന്റെ പേര് എന്താണ്?
ഉത്തരം : Whistleblower's Protection Act.
ക്വിറ്റ് ഇന്ത്യ സമര കാലത്ത് കേരളത്തിലെ ഒരു സബ് രജിസ്ട്രാറാഫീസ് അഗ്നിക്കിരയാക്കപ്പെട്ടു. 1942 വരെയുള്ള രേഖകൾ ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചു. ഏതാണ് ആ ഓഫീസ്?
ഉത്തരം : കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി. ഇപ്പോൾ ആ കെട്ടിടം ക്വിറ്റ് ഇന്ത്യ സ്മാരക മന്ദിരമായി പരിപാലിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നു.
ശ്രീ നന്ദു എന്ന വ്യക്തി തന്റെ ഉടമസ്ഥതയിലുള്ളതും 5 ലക്ഷം രൂപ വിലമതിക്കുന്നതുമായ വസ്തു (ഫെയർ വാല്യു അതിലും കുറവ്) തന്റെ സഹോദരീപുത്രനായ ബിനുവിന് തീറാധാരമായി എഴുതിക്കൊടുക്കുന്നു. പ്രതിഫലമായി താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രതിവർഷം 50000 രൂപ വീതം ബിനു തരണമെന്നതാണ് നന്ദു മുന്നോട്ടുവക്കുന്ന വ്യവസ്ഥ. ഈ നിബന്ധനകൾ അനുസരിച്ചുള്ള ഒരു തീറാധാരത്തിന് ആവശ്യമായ മുദ്ര എത്ര?
ഉത്തരം: 48000 രൂപ
Cons. = 50000x12 (Yrs) = 600000
SD @ 8% = 48000
[Ref Sec 26(c) of KSA]
കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ ശ്രീ ബാലു മഹേന്ദ്ര ഷൊർണൂർ സബ് രജിസ്ട്രാറാഫീസിനു കീഴിലുള്ള തന്റെ വസ്തു വിൽക്കുന്നതിനായി 5 ലക്ഷം രൂപ വിലയുള്ള [ഫെയർ വാല്യു അതിലും കുറവ്] ഒരു തീറാധാരം എഴുതി ഒപ്പിട്ടു. പ്രസ്തുത ആധാരം ഷൊർണൂർ സബ് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുന്നതിന് മാത്രമായി കോയമ്പത്തൂർ സബ് രജിസ്ട്രാർ മുമ്പാകെ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തി രജിസ്റ്റർ ചെയ്ത ഒരു മുക്ത്യാർനാമ പ്രകാരം തന്റെ അനന്തരിവളായ വിനീതയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഈ ആധാരം 5 ഫയലിംഗ് ഷീറ്റുകളിലായി പകർത്തി പോക്കുവരവിനുള്ള അപേക്ഷ സഹിതം പാലക്കാട് സബ് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കി രജിസ്റ്റർ ചെയ്യുന്നതിന് ആകെ എത്ര രൂപ ഫീസ് ഒടുക്കേണ്ടി വരും?
ഉത്തരം: 10625 രൂപ
Regn Fee - 500000x2% = 10000
TRR Fee - 55
Additional Filing Sheet - 45
Fee for Filing Special Power - 525 [Art XVI (b)]
Total - Rs. 10625/-
ആധാരത്തോടൊപ്പം ഹാജരാക്കപ്പെടുന്ന പ്രത്യേക മുക്ത്യാറുകൾ ഓഫീസിൽ വാങ്ങി ഫയൽ ചെയ്യേണ്ടതാണ്. അതിന് നിലവിൽ 525 രൂപ ഫീസ് കൂടി ഈടാക്കണം
ചിട്ടി സംബന്ധിച്ച് താഴെ പറയുന്ന ഏത് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചയാണ് പോലീസിന് നേരിട്ട് കേസെടുക്കാവുന്ന Cognizable Offence ആയി കണക്കാക്കുന്നത്?
(i) Section 4 - Previous Sanction
(ii) Section 13 - Aggregate Chit Amount Limit
(iii) Section 11 - Name of institution
(iv) Section 14 - Utilization of Fund
A (i) only
B (i) and (iii) only
C (iii) only
D All of the above
Answer: C
S.80
പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരായ തരുൺ കുമാറും തരുണി കുമാരിയും തങ്ങളുടെ ജീവിതാഭിലാഷം പൂർത്തീകരിച്ചതിന്റെ സന്തോഷം അടക്കാനാവാതെ ഓഫീസിൽ ജീവനക്കാർക്ക് ഓരോ മാങ്ങ പാരിതോഷികമായി നൽകുന്നതിനായി മാര്യേജ് സെക്ഷൻ ക്ലർക്ക് ഗീതുവിനോട് അനുവാദം ചോദിച്ചപ്പോൾ സർക്കാർ ജീവനക്കാർ പാരിതോഷികങ്ങൾ സ്വീകരിക്കുവാൻ പാടുള്ളതല്ല എന്ന് പറഞ്ഞ് അവർക്ക് അനുവാദം നൽകിയില്ല. എന്നാൽ കക്ഷികൾ സബ് രജിസ്ട്രാറുടെ അടുത്തു ചെന്ന് നിർബന്ധിച്ചപ്പോൾ അദ്ദേഹം അവരുടെ ആവശ്യം അംഗീകരിച്ചു. സ.റ. യുടെ നടപടി ശരിയാണോ?
ഉത്തരം: നടപടിയിൽ തെറ്റില്ല
📕 KGSCR ചട്ടം 7
നിസ്സാര വിലയുള്ളയുള്ള പൂക്കളോ പഴങ്ങളോ അതുപോലുള്ള മറ്റ് വസ്തുക്കളോ പാരിതോഷികമായി വാങ്ങാവുന്നതാണ്. എന്നാൽ അത്തരം പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നപക്ഷം തങ്ങൾക്ക് കഴിയുന്നിടത്തോളം എല്ലാ ജീവനക്കാരും അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
നമ്മുടെ ഒരു ഓഫീസിൽ വളരെ പ്രശസ്തവും പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ ഒരു മരം ഉണ്ട്.
പാണ്ഡ്യരാജാവ് തന്റെ മഹാറാണിക്ക് ഉണ്ടായ വയറ് വേദന മാറ്റാനായി നട്ടുവളർത്തിയ ഔഷധ വൃക്ഷം മരക്കീര അഥവാ സൗഹൃദചീര.
ഏത് ഓഫീസിലാണ് ഈ മരം സംരക്ഷിക്കപ്പെട്ടിട്ടുള്ളത്?
ഉത്തരം: ആലപ്പുഴ രജിസ്ട്രേഷൻ കോംപ്ലക്സിൽ.
അടുത്ത കാലത്ത് അതിന്റെ കൊമ്പ് വെട്ടി കടത്തിയ ഫോറസ്റ്റ് ഓഫീസർ വിജിലൻസ് കേസിൽ പെട്ടിരുന്നു.
സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഒരു പാട്ടച്ചീട്ടിൽ (Lease Deed) ഭാവിയിൽ ഉണ്ടാകാവുന്ന ഉത്പാദനം / വിൽപ്പനയ്ക്ക് ആനുപാതികമായി വാടക / റോയൽറ്റി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ ആധാരത്തിന് മുദ്ര കണക്കാക്കുമ്പോൾ എന്ത് തുകയാണ് ശരാശരി വാർഷിക വാടകയായി കണക്കാക്കേണ്ടത്?
ഉത്തരം : ₹ 20,000/- per year.
If such lease is granted by Govt - Collector will fix the amount.
[Sec 27]
കോടീശ്വരനായ ശ്രീ സതീഷ് മേനോൻ തനിക്ക് മഡഗാസ്ക്കറിലും ദുബൈയിലുമുള്ള 55 കോടി രൂപയുടെ വസ്തുക്കളും കെട്ടിടങ്ങളും കൂടി കേരളത്തിലെ തന്റെ അയൽവാസിയായ ശ്രീമതി. സിന്ധുവിന് ദാനമായി എഴുതിയ ആധാരം പാലക്കാട് സബ് രജിസ്ട്രാർ മുമ്പാകെ രജിസ്ട്രേഷനായി ഹാജരാക്കുന്നു. സബ് രജിസ്ട്രാർ എന്തു നടപടി സ്വീകരിക്കണം?
ഉത്തരം : ചട്ടം 27(b) യിൽ പറയുന്ന നോട്ട് രേഖപ്പെടുത്തി നാലാം പുസ്തകത്തിൽ രജിസ്റ്റർ ചെയ്യണം.
(ഈ ആധാരത്തിന്റെ രജിസ്ട്രേഷൻ വസ്തുവിലുള്ള അവകാശത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്നതാണ് നോട്ട്)
പാാവം, സിന്ധുവിനെ വെറുതെ പറ്റിച്ചതാണെന്ന് തോന്നുന്നു.
സ്വാതിക ഒരു ചിട്ടി തുടങ്ങാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപനത്തിന് ചില പേരുകൾ പരിഗണിച്ചപ്പോൾ താഴെ പറയുന്ന പേരുകളാണ് മനസ്സിൽ വന്നത്. പക്ഷേ അതിൽ ചിലത് അസാധുവാണെന്ന് ആ സാധു അറിഞ്ഞിരുന്നില്ല. ഏതൊക്കെയാണ് അസാധുവായത് എന്ന് പറയാമോ?
(i) Swathika Chits (P) Ltd
(ii) Swathika Chits and Finance (P) Ltd
(iii) Swathika Funds and Investments (P) Ltd
(iv) Swathika Fraternity Fund (P) Ltd
(v) Swathika Rotating Savings and Credit Institution (P) Ltd
A (iii), (iv) and (v) only
B (iii) only
C (ii), (iv) and (v) only
D (ii) and (iii) only
Answer: B - (iii) only
S.11 [Amended as per Chit Funds (Amendment) Act, 2019]
ദീർഘകാല പ്രണയജോടികളായ പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശിയും ഹിന്ദു മത വിശ്വാസിയുമായ ഹരിഗോവിന്ദും എറണാകുളം ഇടപ്പള്ളി സ്വദേശിയും ക്രിസ്തുമത വിശ്വാസിയുമായ പ്രിൻസിയും വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാനായി പാലക്കാട് ജില്ലയിലെ ക്രിസ്ത്യൻ മാര്യേജ് ഓഫീസറെ സമീപിച്ചുവെങ്കിലും അദ്ദേഹം അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇതേ ആവശ്യവുമായി അവർ എറണാകുളം ജില്ലയിലെ ക്രിസ്ത്യൻ മാര്യേജ് ഓഫീസറെ സമീപിച്ചപ്പോൾ അത് അദ്ദേഹം രജിസ്റ്റർ ചെയ്തു. പാലക്കാട്ടെ ഓഫീസറുടെ നടപടി ശരിയാണോ?
ഉത്തരം: പാലക്കാട് മാര്യേജ് ഓഫീസർ പറഞ്ഞത് ശരിയാണ്. അദ്ദേഹം Indian Christian Marriage Act, 1872 പ്രകാരമുള്ള ക്രിസ്ത്യൻ മാര്യേജ് ഓഫീസറാണ്. അദ്ദേഹത്തിന് മലബാർ ഭാഗത്തുള്ള വ്യക്തികളുടെ വിവാഹം രജിസ്റ്റർ ചെയ്യാനേ അധികാരമുള്ളൂ. ചിറ്റൂർ, ഇടപ്പള്ളി എന്നീ പ്രദേശങ്ങൾ കൊച്ചിൻ ഏരിയയിൽ വരുന്ന പ്രദേശങ്ങളാണ്. അത് The Cochin Christian Civil Marriage Act, 1920 പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. എറണാകുളത്തെ മാര്യേജ് ഓഫീസർ ഈ നിയമപ്രകാരം നിയമിക്കപ്പെട്ടയാളായതുകൊണ്ടാണ് അദ്ദേഹത്തിന് രജിസ്റ്റർ ചെയ്യാൻ സാധിച്ചത്.
പഴശ്ശിരാജയുടെ കോട്ടയുടെ ഭാഗമായിരുന്ന കെട്ടിടത്തിലാണ് കേരളത്തിലെ ഒരു സബ് രജിസ്ട്രാർ ഓഫീസ് മുൻപ് പ്രവർത്തിച്ചിരുന്നത്. ഏതാണ് ആ ഓഫീസ്?
ഉത്തരം: കുറ്റ്യാടി. കോട്ടയ്ക്ക് കുറ്റി അടിച്ച സ്ഥലമായതിനാൽ ആണത്രേ കുറ്റ്യാടി എന്ന പേര് വന്നത്.